Wednesday, 22 August 2012

മുസ്‌ലിമിന്‍റെ അടയാളം ?

1 comment:
 
ലക്ഷം വരുന്ന ദൂതന്മാര്‍
അവരുടെ കൂട്ടുകാരും
ആ ജനതയോട് സ്വീകരിച്ച
നയമാണ് അവരെ മുസലിമാക്കുന്നത് .
അവര്‍ ജനിച്ച കുലത്തിന്‍റെ ഗുണമല്ലത്ത് .
നീണ്ട താടിയും തലപ്പാവും
മുകളിലോട്ടു കയറുന്ന വസ്ത്രവുമല്ല
മുസ്‌ലിമിന്‍റെ  അടയാളം .


പ്രകൃതിയെ തകര്‍ത്ത് ഭൗതികതയുടെ
മാനം  മുട്ടുന്ന രമ്യഹര്‍മ്യങ്ങള്‍
കെട്ടിപ്പൊക്കുന്നവര്‍ക്കിടയില്‍ --
ഹൂദ്‌  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

അധര്‍മ്മകാരികളായ
കൂടപ്പിറപ്പുകള്‍ക്കിടയില്‍ --
യൂസഫ്‌  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

നാശകാരിയായ സൈന്യത്തിന് മുന്നില്‍
ദാവൂദ് ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

അധികാരത്തിന്‍റെ  അഹന്ത കാണിക്കുന്നവര്‍ക്കിടയില്‍
ഇബ്റഹീം  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

അധികാരം കൊണ്ട് നിസ്സഹരയവരെ അടിമകളാക്കുകയും
അഴികുള്ളില്‍ തറക്കുകയും കൊന്നുടുക്കകയും
ചെയ്യുന്നവര്‍ക്കിടയില്‍
മൂസയാകുക   എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം .

പൗരോഹിത്യത്തിന്‍റെയും ,ആള്‍ദൈവങ്ങളുടെയും
ആത്മീയ കച്ചവടങ്ങള്‍ക്കിടയില്‍
ഈസയാകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം .

സദാചാര മര്യാദ പാലിക്കാത്തവര്‍ക്കിടയില്‍
ലൂത്ത് ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

കച്ചവടത്തില്‍ നീതി പാലിക്കാത്തവര്‍ക്കിടയില്‍
 ശുഐബ്  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

ജാതിയും ,ദേശവും ,വര്‍ഗ്ഗവും ,ഗോത്രങ്ങളുമായി
തിരിഞ്ഞു പടവെട്ടുന്നവര്‍ക്കിടയില്‍
മുഹമ്മദ്‌ ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

ഹേ !!! ഇന്നിന്‍റെ മുസല്‍മാന്‍
ഇന്നലകളുടെ
അടയാളങ്ങള്‍ ആത്മാവില്‍
കൊത്തിവെക്കുക . 

1 comment:

  1. ദുനിയാവിന്റെ ജീവിതത്തില്‍ അള്ളി പിടിച്ച് നാഥനെ മറന്നവര്‍ക്കിടയില്‍ ത്യാഗത്തിന്റെ കുരുന്നു ദേഹം ' ഇസ്മായീല്‍' ആവുക എന്നതാണ് മുസ്‌ലിമിന്‍റെ അടയാളം.

    ReplyDelete

 
© 2013.Designed by Mohammed Azlam