Tuesday, 2 October 2012


.                    ഇന്ന് ഗാന്ധിജിയെ  കുറിച്ച് ഒന്നും പറയാതെ ദിവസം അവസാനിപ്പിക്കാന്‍ ഒരു രാജ്യസ്നേഹി എന്നാ നിലയില്‍ സാധ്യമാകാത്ത ഒന്ന് തെന്നെയാണ് . അദേഹത്തെ കുറിച്ച് എല്ലാവരും വാനോളം പുകഴ്ത്താറുണ്ട് അദേഹം അതിനു അര്‍ഹാനാണ്ണ്‍ എന്നാ കാര്യത്തില്‍ ആര്‍ക്കും സംശയമില്ലതെന്നെ . പക്ഷേ , അദ്ദേഹം(പോലുള്ളവര്‍ ) പട്ടിണി കിടന്നും വയറോട്ടിയും  നേടി തെന്ന സ്വാതന്ത്ര്യം  മുള്‍മുനയിലെ  വെള്ളത്തുള്ളി പോലെ എന്തും സംഭവിക്കും മട്ടില്‍ ജനകോടി കള്‍ക്ക് നേരെ ചോദ്യചിന്ഹമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു മഹനീയ കാലഘട്ടത്തിലാണ് നമ്മള്‍ . ഗാന്ധിയെ പോലെ ഇന്ത്യയെ കുറിച്ച് സ്വപ്നവും ആ സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന സര്‍ഗാത്മഗതയും ഉള്ള ഒരു മഹാന്‍ വേറെ ഉണ്ടായിടുണ്ടോ എന്ന് വീണ്ടും പഠന വിധേയമാക്കേണ്ട ഒന്ന് തെന്നെയാണ് .ഇല്ല എന്നത് തെന്നെയാണ് എനിക്കുള്ള ഉത്തരം .
               സ്വാതന്ത്ര്യം നേടിയെങ്കിലും പടിഞ്ഞാറിന്‍റെ ചിന്തകള്‍ക്ക് പകരം വെക്കുന്ന ഒരു തിയറിയും ഗാന്ധി ഒഴികെയുള്ള ഒരു പോരാളിയും ഇന്ത്യയില്‍ കൊണ്ട് വരാന്‍ ആഗ്രഹിച്ചിട്ടില്ല . നെഹ്റുവും ,അംബേദ്കറും  പടിഞ്ഞാറിന്‍റെ  കോളനി വല്‍ക്കരണതിനെതിരെയും ജാതീയ ഉച്ചനീച്ചതങ്ങള്‍ക്ക് എതിരെയും ശബ്ധമുയര്‍ത്തിയവര്‍ തെന്നെയാണ്  .പക്ഷെ പകരം അവര്‍ സ്ഥാപിച്ചതും പടിഞ്ഞാറിന്‍റെ  വ്യവസ്ഥകളും രീതികളൊക്കെ തെന്നെയാണ് .അതുകൊണ്ടാവം നമ്മുടെ parlimentry system പടിഞ്ഞാറില്‍ നിന്ന് അതെ പോലെ പകര്‍ത്തിയതായത്  ,ഭരണഘടന യും ഒട്ടും വ്യതിസ്ഥമല്ല...
               ജനതിപത്യത്തെ മച്ചിയും വേശ്യയുമായി ഉദാഹരിച്ച ഗാന്ധി അതിനു ഒരു പരിഹാരം കൂടി കണ്ടു രാമരാജ്യം എന്നതായിരുന്നു അത് ..ഗാന്ധിയെ കൊന്നവര്‍ ഉയര്‍ത്തികാട്ടുന്ന രാമരജ്യമല്ല അത്  ,മറിച്ചു മൂല്യബോധമുള്ള  ധാര്‍മ്മിക പ്രബുദ്ധരായ ഒരു കൂട്ടം ആളുകള്‍ കയ്യാളുന്ന ഭരണവ്യവസ്ഥ
ജനാതിപത്യത്തിന്‍റെ ഗുണം എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാകണമെങ്കില്‍ രാമരാജ്യം (ദൈവ രാജ്യം ) എന്നാ സ്വപനം പുലരണം .അധര്‍മ്മികാരായ ആളുകള്‍ക്കിടയില്‍ ജനാതിപത്യം പ്രായോഗികമല്ല എന്നുള്ള സത്യം ഗാന്ധി അന്ന് മനസിലാക്കി നമ്മള്‍ അത് ഇന്നും .
              അതിന്‍റെ ദുരന്ത പരിണ്ണിതികളാണ്  ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ഓരോ അഴിമതി കുംഭകോണങ്ങളും . അധികാര ദുര്‍വിനിയോഗവും. അവസാനം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും corperate ആധിപത്യത്തിലേക്ക് ജനാതിപത്യം എന്ന് പേരുള്ള ഒരു വ്യവസ്ഥ മാറുന്നതിനു നമ്മള്‍ സാക്ഷിയായി .പരിഹാരം ഗാന്ധിജിയുടെ സ്വപനം പുലരുകയെന്നതല്ലാതെ മറ്റൊന്നില്ല .തീര്‍ച്ചയായും നാളെകളില്‍ ആ സ്വപനം പുലരും ..ജനങ്ങള്‍ സഹിക്കേടിന്‍റെ ഉമ്മറപടി താണ്ടി കഴിഞ്ഞു ..അവര്‍ തെരുവുകള്‍ പോരാട്ട ഭൂമികളാക്കാന്‍ നാഴികകള്‍ മാത്രമേ ഭാകിയൊള്ളൂ.. നിങ്ങള്‍ തന്നെ തീരുമാനിക്കു സ്വയം ചരിത്രത്തിന്‍റെ  ചവറ്റുകൊട്ടയില്‍ ഇടം കാണണോ ? അല്ല വസന്തകാലത്തിന്‍റെ  രചയ്താകള്‍ ആകണമോ?
   

Mahatma Gandhi   

Saturday, 29 September 2012


അവര്‍ വഴിയില്‍ നിന്ന  ഒരുവന്‍റെ
പണം പരസ്യമായി കൊള്ളയടിക്കുന്നു .
ഓ ..അത് എന്നോട്  അല്ലല്ലോ ?..
മറ്റു ചിലര്‍ അയല്‍വാസിയുടെ വീട്
പൊളിച്ചു നീക്കി .
അവന്‍റെ  സ്വപ്നങ്ങളില്‍ കത്തിവെച്ചു .
ഓ . അതും എന്നോട്  ആയരുന്നില്ല ?
 എന്‍റെ
സഹോദരന്‍റെ കുടിവെള്ളം
 അവര്‍ ഊറ്റിയെടുത്തു ....
അന്നെനിക്ക് കുടിവെള്ളം ധാരാളം
അതും എന്നോട് അല്ലല്ലോ ?
എന്‍റെ മുന്നില്‍ എന്‍റെ അനിയനെ
ഭീകരനാക്കി ചുട്ടു കൊന്നു .
അതും എന്നോട് അല്ലല്ലോ?
അങ്ങനെ ചുറ്റുപാടില്‍ നിന്ന്
എന്‍റെ മുഖം മണ്ണിനടിയില്‍
ഞാന്‍ ഒളിപ്പിച്ചു .
അത് ഒന്നും എന്‍റെ സൗര്യജീവിതം
അസ്തമിപ്പിക്കുന്നത്  ആയരുന്നില്ലാ .
അതിലൊട്ടും എന്‍റെ  മനസ്സ്
പിടഞ്ഞതുമില്ലാ .
അങ്ങനെ എന്‍റെ പുരയിലെ തണുപ്പിച്ച
ബെഡ്റൂമില്‍ മയങ്ങി കിടക്കുമ്പോള്‍ .
വീടിനു ചുറ്റും ഒരു ശംബ്ദം .
എന്‍റെ അധ്വാനം കൊണ്ട്  ഞാന്‍
കെട്ടിപടുത്ത എന്‍റെ വീട്
എന്‍റെ  സ്വപ്നം .....................
ഞാന്‍ അറിയാതെ ചിലര്‍ മറ്റു
ചിലര്‍ക്ക് വിറ്റു കൊടുക്കുന്നു .
പുറത്തോട്ടു ഇറങ്ങി ചുറ്റും ആരുമില്ല .
ഞാനും കശാപ്പുക്കാരും മാത്രം .
എനിക്ക് വേണ്ടി കലഹിക്കാന്‍ ആരുമില്ല .
ഇറങ്ങി റോഡിലൂടെ കരഞ്ഞു നടന്നപ്പോള്‍
അതാ, കുറച്ചു പേര്‍ റോഡിലൂടെയുള്ള  യാത്രക്ക് .
പണം നല്‍ക്കാന്‍ ആവശ്യപ്പെട്ടു
 എന്‍റെ  പോക്കറ്റ്‌ കൊള്ളയടിക്കുന്നു.
ഞാന്‍ പ്രതികരിച്ചു .
തൊപ്പി ധരിച്ച ചിലര്‍ വന്നു
എന്‍റെ നേര്‍ക്ക് കൈചൂണ്ടി
"നീ ഭീകരവാദി "
എന്ന് ആക്രോശിച്ചു ........
അവര്‍ എന്‍റെ നെറ്റിയിലേക്ക് നിറയൊഴിച്ചു ........
അപ്പോഴും എനിക്കായി ശബ്ദിക്കാന്‍
ഞാന്‍ മാത്രം ...





 

Friday, 24 August 2012

                   ഓണം ത്യാഗങ്ങളുടെ  ഓര്‍മ്മ പുതുക്കല്‍ ആണ് . ഞാന്‍ ഇവിടെ ത്യാഗങ്ങള്‍ എന്ന് പ്രയോഗിച്ചത് മനപൂര്‍വ്വം തെന്നെയാണ് ..വാഗ്ദ്ധത്ത നിര്‍വ്വഹണത്തിനുവേണ്ടി സ്വന്തം ദേഹം വരെ ത്യാഗം ചെയ്യാന്‍ തയ്യാറായ നീതിനമാനായ ഒരു ഭരണകര്‍ത്താവിന്‍റെ ഓര്‍മ്മ പുതുക്കല്‍.മറ്റൊന്ന് ,ഒരു കര്‍ഷക ന്‍റെ  ഒരുപ്പാട് നാളത്തെ ത്യാഗത്തി ന്‍റെ കാത്തിരിപ്പിന്‍റെ വിരാമത്തിലുള്ള സന്തോഷ ദിനം . ഇതും രണ്ടും ചേരുന്ന സുദിനമാണ് ഓണം .

                    ഇതിലെ വളരെ രസകരമായ സംഗതി എനിക്ക് തോനന്നിയത്ത് എല്ലാ  കാലങ്ങളില്ലും  ഒരു നല്ല  രാഷ്ട്രത്തിന്‍റെ  നിര്‍മ്മിതിയെ  സ്വാധീനിക്കുന്ന രണ്ടു ഘടങ്ങള്‍ ആണ് . നീതിമാനായ ഭരണാധികാരിയും വിളവെടുപ്പില്‍ ആനന്ദം കാണുന്ന കര്‍ഷകനും .ഓണം  ആഘോഷങ്ങള്‍ക്കുമ്മപ്പുറം ചിലതൊക്കെ നമ്മുക്ക് പകര്‍ന്നു തെരുവാന്‍ കൊതിക്കുന്നുണ്ട് . ഓരോ വര്‍ഷവും കടന്നുവെരുമ്പോള്‍ ഈ രണ്ട് പ്രധാന്യങ്ങളെ ഓണം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
                    ഞാന്‍ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണ് ജനിച്ചതും ജീവിച്ചു കൊണ്ടിരിക്കുന്നതും .ഓണങ്ങള്‍  എല്ലാം  ആഘോഷിച്ചത് വിദ്യാലയത്തിലൂടെയാണ്  അവിടെയും മുസ്‌ലിം സുഹൃത്തുകള്‍ തെന്നെയാണ് ഭൂരിപക്ഷം .അവരില്‍ ചിലര്‍ ഓണം ഒരു മതവിഭാഗത്തി ന്‍റെ  ആഘോഷമായാണ്  കാണാറുള്ളത്  .പൊതുവെ അവരില്‍ മാത്രമല്ല  മറ്റെല്ലാ മതവിഭാഗത്തിലുംപ്പെടുന്നവര്‍ ഇങ്ങനെ തെന്നെയാണ് കണ്ടു പോരുന്നതെന്നാണ് എന്‍റെ അനുഭവം .എന്നാല്‍ ഓണം അരി ഭക്ഷണം മുഖ്യ ആഹാരവും കൃഷിയുമായിട്ടുള്ള എല്ലാ കേരളിയന്‍റെയും ആഘോഷവും ഓര്‍മ്മ പുതുക്കലുമാണ്
                 അത്തക്കളം പൂക്കള്‍ കൊണ്ട് അലങ്കരിക്കുമ്പോള്‍ ഇനി മുതല്‍ വസന്തമാണ്ണ്‍ വിപ്ലവങ്ങളെല്ലാം പൂക്കള്‍ കൊണ്ട് വിളിക്കപ്പെടുന്നത് അത് കൊണ്ടാണല്ലോ .നാട്ടില്‍ എന്നും വസന്താമാകുന്നത് നീതിമാനായ ഭരണാധിപനും ,സന്തോഷവാനായ കര്‍ഷകനും ഒന്ന്‍ ചേരുമ്പോഴാണ്.അന്ന് മുതല്‍ എന്നും ആളുകളുടെ ഉള്ളില്‍ പൂക്കള്‍ കൊണ്ടുള്ള അത്തമാണ്ണ്‍.
                  നമുക്ക് പ്രാര്‍ത്ഥിക്കാം ഈ  രണ്ടും ചേരുന്ന ഒരു മലയാളഭൂമിക്ക് വേണ്ടി  പ്രയത്നിക്കാം 'ഓണം' കാണാന്‍ ആഗ്രഹിക്കുന്ന ഒരു ലോകത്തിനുവേണ്ടി . എല്ലാവര്‍ക്കും  എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും
പൂക്കളില്‍ നിറഞ്ഞ ഓണാശംസകള്‍ !!!

     

Wednesday, 22 August 2012

ഈന്തപ്പനയുടെ പരുപരുത്ത
ഓലയില്‍ കിടന്നു
പുറത്തു തയമ്പുള്ളവന്‍ !!

ദൈവ സ്നേഹം കൊതിച്ചു
കരഞ്ഞു കണ്ണീര്‍തടം
കറുത്ത് പോയവന്‍ !!

പ്രിയ രക്ഷാധിക്കരിക്കുവേണ്ടി
സൗഭാഗ്യങ്ങള്‍ ത്യജിക്കുന്നതില്‍
മത്സരിച്ചവന്‍ !!

അഹന്തയുടെ റോമ പേര്‍ഷ്യകളെ
മുട്ട് കുത്തിച്ചവന്‍ !!

പ്രജയുടെ  വയറ്റാട്ടിയായി
സ്വന്തം ഭാര്യയെ നിയോഗിച്ച
രാഷ്ട്രത്തലവന്‍ !!

ചെറ്റകുടിലിലെ വൃദ്ധയുടെ
വേലക്കാരനായ ഭരണാധിപന്‍ !!

യുഫ്രെടീസ് ടൈഗ്രിസ്‌ നദീ തീരങ്ങളിലെ
ആട്ടിന്‍ കുട്ടിയുടെ അന്നത്തില്‍ പോലും
കാര്‍ക്കശ്യമുള്ളവന്‍ !!

അനീതിക്കുമേല്‍ കരുത്തിന്‍റെ വാളുമായി
എഴുന്നേറ്റു നിന്ന ധീരന്‍ !!

പിശാചിന്‍റെ  പേടിസ്വപ്നമായ
ദൈവവിശ്വാസി !!

ഉമര്‍ !! നീ ചരിത്രത്തിന്‍റെ
മാത്രം ആവശ്യമല്ല
വര്‍ത്തമാനത്തിന്‍റെയും ഭാവിയുടെയും
കൂടിയാണ് !!

ഉമര്‍ !! നീ  ചരിത്രത്തില്‍ തീര്‍ത്ത
വിപ്ലവം ഇന്നിന്‍റെയും നാളെയുടെയും
കൂടിയാണ് .!!

ഉമര്‍!! പ്രജകള്‍ നിന്നെ കാത്തിരിക്കുന്നു
നിന്‍റെ  കാലഘട്ടത്തിന്‍റെ അവതാരത്തിനു വേണ്ടി!!
നംറൂദുമ്മാരും   ഫറോവമാരും
അബൂജഹലി ന്‍റെ   പ്രഭുക്കളും
ഒന്നായി അവതരിച്ചു ഭൂമി
പങ്കിടെടുക്കുന്നു .
എവിടെ മൂസമാര്‍
എവിടെ ഇബ്റഹീമ്മുമാര്‍
എവിടെ  മുഹമ്മദും അചഞ്ചലാരായ
അനുയായികളും .

പാഴ്ചേറില്‍ താന്നുപോയവര്‍
നിങ്ങള്‍ക്ക് വേണ്ടി മുറവിളികൂട്ടുന്നു !!.

നംറൂദുമ്മാരുടെ തീകുണ്ടാരങ്ങള്‍ ഇവിടെയുണ്ട്
 ഫറോവമാരുടെ ചെകുത്താന്‍ സേനയും ഇവിടെയുണ്ട്

പക്ഷെ ! ഈ തീയിനെ പുണര്‍ന്നു
വിശ്വാസത്തിന്‍റെ കരുത്തു കാണിക്കാന്‍
ഇബ്റഹീമ്മുമാര്‍ ജനിക്കാതന്തെ  ?

ഈ ചെകുത്താന്‍ സേനയില്‍ നിന്ന്
ജനവിമോചനത്തിനു
ചെങ്കടല്‍ പിളര്‍ത്തി
വിശ്വാസത്തിന്‍റെ ഔനിത്ത്യം കാണിക്കാന്‍
മൂസമാര്‍ ജനിക്കാതന്തെ  ?

യുവാക്കളെ !!! നിങ്ങളില്‍ മൂസമാരും
ഇബ്റഹീമ്മുമാരും അവതരിക്കട്ടെ !!

തീകുണ്ടാരങ്ങളും ,
ചെകുത്താന്‍ സേനയും
അവര്‍ ഒരുക്കി വെച്ചിടുണ്ട് .

തീജ്വാലകളെ നേരിടാന്‍
വിശ്വാസത്തിന്‍റെ പടച്ചട്ടയും
ചെങ്കടലുകളെ പിളര്‍ക്കാന്‍
വിശ്വാസത്തിന്‍റെ ഊന്നു വടിയും
രക്ഷാധികാരി  നിങ്ങള്‍ക്കും ഒരുക്കിവെച്ചിടുണ്ട്

 
നിങ്ങള്‍ക്ക് തന്നെ മഹത്തായ  വിജയം !!
ലക്ഷം വരുന്ന ദൂതന്മാര്‍
അവരുടെ കൂട്ടുകാരും
ആ ജനതയോട് സ്വീകരിച്ച
നയമാണ് അവരെ മുസലിമാക്കുന്നത് .
അവര്‍ ജനിച്ച കുലത്തിന്‍റെ ഗുണമല്ലത്ത് .
നീണ്ട താടിയും തലപ്പാവും
മുകളിലോട്ടു കയറുന്ന വസ്ത്രവുമല്ല
മുസ്‌ലിമിന്‍റെ  അടയാളം .


പ്രകൃതിയെ തകര്‍ത്ത് ഭൗതികതയുടെ
മാനം  മുട്ടുന്ന രമ്യഹര്‍മ്യങ്ങള്‍
കെട്ടിപ്പൊക്കുന്നവര്‍ക്കിടയില്‍ --
ഹൂദ്‌  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

അധര്‍മ്മകാരികളായ
കൂടപ്പിറപ്പുകള്‍ക്കിടയില്‍ --
യൂസഫ്‌  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

നാശകാരിയായ സൈന്യത്തിന് മുന്നില്‍
ദാവൂദ് ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

അധികാരത്തിന്‍റെ  അഹന്ത കാണിക്കുന്നവര്‍ക്കിടയില്‍
ഇബ്റഹീം  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

അധികാരം കൊണ്ട് നിസ്സഹരയവരെ അടിമകളാക്കുകയും
അഴികുള്ളില്‍ തറക്കുകയും കൊന്നുടുക്കകയും
ചെയ്യുന്നവര്‍ക്കിടയില്‍
മൂസയാകുക   എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം .

പൗരോഹിത്യത്തിന്‍റെയും ,ആള്‍ദൈവങ്ങളുടെയും
ആത്മീയ കച്ചവടങ്ങള്‍ക്കിടയില്‍
ഈസയാകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം .

സദാചാര മര്യാദ പാലിക്കാത്തവര്‍ക്കിടയില്‍
ലൂത്ത് ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

കച്ചവടത്തില്‍ നീതി പാലിക്കാത്തവര്‍ക്കിടയില്‍
 ശുഐബ്  ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

ജാതിയും ,ദേശവും ,വര്‍ഗ്ഗവും ,ഗോത്രങ്ങളുമായി
തിരിഞ്ഞു പടവെട്ടുന്നവര്‍ക്കിടയില്‍
മുഹമ്മദ്‌ ആകുക എന്നതാണ് മുസ്‌ലിമിന്‍റെ  അടയാളം.

ഹേ !!! ഇന്നിന്‍റെ മുസല്‍മാന്‍
ഇന്നലകളുടെ
അടയാളങ്ങള്‍ ആത്മാവില്‍
കൊത്തിവെക്കുക . 

ആരാണ്  ദൈവം
തിന്മയിലും നന്മയിലും
കൂട്ട് നില്‍ക്കുന്നവന്‍ .
100 ന്‍റെയോ 500 ന്‍റെയോ !
കടലാസ്സ്‌ തുണ്ട് നേര്‍ച്ചപ്പെട്ടിയില്‍
വീണാല്‍ .
എന്ത് കുറ്റവാളിക്കും
സംരക്ഷണം വലയം തീര്‍ക്കുന്നവന്‍ .
അങ്ങനെ ,പിഞ്ചു കുഞ്ഞിനെ കുന്തമുനയില്‍
കോര്‍ത്തവര്‍ ദൈവ വിശ്വാസി .
പിതാവിന്‍റെ കൈയില്‍ കടാര കൊടുത്തു
മകന്‍റെ കഴുത്തറുപ്പിച്ചവര്‍ ദൈവ വിശ്വാസി.
മകന്‍റെ  മുന്നില്‍ വെച്ചു മാതാവിനെ
പിച്ചിചീന്തിയവര്‍ ദൈവ വിശ്വാസി.
ഉപരോധങ്ങളുടെ പേരില്‍ മനുഷ്യകുഞ്ഞിന്‍റെ
അന്നം നിഷേധിക്കുന്നവരും ദൈവവിശ്വാസി .
എന്‍റെ  അനിയന്മാരെ തെരെഞ്ഞുപിടിച്ചു
നെറ്റിയില്‍ വെടിയുണ്ട പായ്ച്ചവര്‍ ദൈവവിശ്വാസി.
ഇവര്‍ക്കെല്ലാം കുടചൂടുന്ന ദൈവം ഉണ്ടേല്‍
ഞാന്‍ വെറുക്കുന്നു
അനുസരിക്കില്ല ആ ചെകുത്താന്‍ ദൈവത്തെ .
എന്നാല്‍ ,ബുദ്ധിയുള്ളവര്‍
വിധിതീര്‍പ്പ് കല്‍പ്പിക്കും നാളിനേയും
നീതിമാനായ ദൈവത്തെയും അടുത്തറിയുന്നു.
തിന്മകള്‍ അവരുടെ മനസ്സില്‍ അവനെ
കുറിച്ച ഭയപ്പാടാണ് .
നന്മകള്‍ അവരുടെ മനസ്സില്‍
അവന്‍റെ ഉറവു തീരാത്ത സ്നേഹവും .
അവനാണ് സൃഷ്ടികളുടെ നിയന്താവ്
സൃഷ്ടികള്‍ അവന്‍റെ കാര്യസ്ഥനല്ല.

ക്രൂരന്മാരായ  ദൈവവിശ്വാസികളെ!!!!!
നിങ്ങള്‍ എന്ത് വിചാരിക്കുന്നു .
ശാശ്വതമായ അടുത്ത ജീവിതത്തില്‍
പ്രതികാരവുമായി 
നിങ്ങള്‍ അതിജയ്ച്ചവര്‍ കാത്തിരിക്കുന്നെണ്ടെന്നതില്‍ .
നിശ്ചയം മഹാനായ വിധികര്‍ത്താവ്‌
നിങ്ങളുടെ കുടുമ പിടിക്കുന്നതാണ്ണ്‍ .
      

Monday, 20 August 2012


മാര്‍ഗ്ഗേ വരും ഭ്രാഷ്ട്ടുകള്‍
മാര്‍ഗ്ഗത്തില്‍ ഊന്നും വാശി ആകില്‍ .
ചങ്ങല കൂട്ടുകളില്‍ വരിക്കതിരിക്കാം .
ദൃഷ്ടികള്‍ തെളിഞ്ഞാല്‍ ബോധനം -
പാനം ചെയ്യും  സര്‍വ്വതും
അടഞ്ഞ അഴികളില്‍ പ്രകാശത്തിന്‍
നിറം എന്നും കറുപ്പ് തെന്നെ .
അന്നം  അറ്റവന്‍ ,ആരുമില്ലാത്തവന്‍
അവശനായവാന്‍ ആടിയോടപ്പെട്ടവന്‍
നിന്‍റെ  വിശ്വാസത്തെ തൊട്ടറിയുന്നിലേല്‍
വായിക്കുക !!!ദൈവനാമത്തില്‍
നീ  പരിഹസിക്കുന്നുവോ ?
നിനക്കാണ് കോപം നിനക്കാണ് ശാപം !!! 


ഹേ !!! എന്‍റെ മാതൃരാജ്യമേ   !!!
നിനക്കു മേല്‍ എത്രയെത്ര അതിരുകള്‍
നാല് ദിശയിലും നീ നീയായ്‌
അറിയാന്‍ അതിരുകള്‍.
അതിലേറെ അതിരുകളാല്‍ നിന്‍റെ
ഉള്ളില്‍ നീ നീയല്ലതായി മാറുന്നു .
അതിരുകള്‍ തീര്‍ത്ത മനസ്സില്‍
നീ ശിരസറ്റ മൃതദേഹം .
എന്‍റെ  മുന്നില്‍ നിന്‍റെ കണ്ണ്നീര്‍
എത്രയിറ്റ് വീഴുന്നു ..
എന്‍റെ  മാതൃരാജ്യമേ  !!
ആറു പതിറ്റാണ്ടിനിപ്പുറവും  .
നിന്‍റെ  സ്വാതന്ത്ര്യം
എന്‍റെ  സ്വപ്നമാകുന്നു .
എന്‍റെ  രക്ത തുള്ളികള്‍ നിനക്കായ്‌
ഒച്ച കൂട്ടുന്നു ..


             ഇന്ത്യ യുടെ സംസ്ക്കാരം വൈവിധ്യമാണ്ണ്‍ .അത് പക്ഷെ വൈരുദ്ധ്യങ്ങളാണ് നമ്മുക്കിടയില്‍ തീര്‍ക്കുന്നത് ആള്‍ തിരിച്ചു ജാതി തിരിച്ചു മതം തിരിച്ചു പാര്‍ട്ടി പടതെന്നെ നമുക്കുണ്ട് .വര്‍ഗത്തിനും ജാതിക്കും വേണ്ടിയുള്ള അവകാശ ,അവകാശനിഷേധ പോരാട്ടത്തില്‍ ചത്ത്‌ ഒടുങ്ങുന്നതു ,പരാജയപ്പെടുന്നത്  ഇന്ത്യ എന്നാ വൈവിദ്ധിമാണ് .ഇന്ത്യ എന്നാ രാജ്യമാണ്ണ്‍ .

നമുക്ക് പല മതങ്ങളുണ്ട് ,ദേശങ്ങളുണ്ട് ,ജാതിയുണ്ട് ,വര്‍ഗ്ഗമുണ്ട് ...എന്തിനു  പറയുന്നു  പല തീറ്റ വരെയുണ്ട് ...ഇതെല്ലം നമ്മെ പിണക്കിയും വേര്‍ തിരിച്ചും നിര്‍ത്താനുള്ളതല്ലാ...പ്രശ്നം പടിഞ്ഞാറിന്‍റെ കുടുസ്സു  ചിന്ത നമ്മുടെ  വൈവിദ്ധ്യതിലേക്കു ഇരമ്പി കയറന്നു  എന്നതാണ്. അതിനു തടയിട്ടു ഈ വൈവിദ്ധ്യത്തിലെ  ഏകത്വ സംസ്ക്കാരം ഉയര്‍ത്തിപിടിച്ചു ..എന്നും വിദ്യാലയങ്ങള്‍ പ്രവര്‍ത്തി തുടങ്ങുമ്പോള്‍  ചൊല്ലി കൊടുത്തും ഏറ്റു പറഞ്ഞും നാം  ഉരുവിട്ട മന്ത്രം ...ഇന്ത്യ  എന്‍റെ  രാജ്യമാണ് ..എല്ലാ  ഇന്ത്യക്കാരും  എന്‍റെ സഹോദരന്നും സഹോദരിയുമ്മാണെന്ന ...അതില്‍ ഹിന്ദുവന്നോ മുസല്‍മാനെന്നോ കൃസ്ത്യനെന്നോ  തമിഴനെന്നോ  കറുത്തവനെന്നോ വെളുത്തവനെന്നോ  വേര്‍ തിരിവില്ല  ജാതിയതയുടെ മേല്‍കോയ്മ ഇല്ല  ..ഭാഷയുടെ  അതിര്‍വരമ്പുകള്‍ ഇല്ല   !!! ഉള്ളില്‍ തറപ്പിക്കുക അതിനെ ഇളക്കിയെടുക്കാന്‍ ഒരു വര്‍ഗ്ഗ നേതാവിനെയും സമ്മതിക്കാതിരിക്കുക .....ഇന്ത്യയുടെ വിജയം അവിടെയാണ് ...

        
          

Sunday, 19 August 2012

മൂസാന്‍റെ ഊന്നു  വടി
മര്‍ദ്ദിത്തന്നു  താങ്ങും
മര്‍ദ്ദ കന് പ്രഹരവുമാണ്ണ്‍
മാര്‍ദ്ദകനും മര്‍ദ്ദിത്തന്നും 
ഉള്ള കാലത്ത്
മൂസയും മൂസായുടെ
ഊന്നു വടിയും
അനിവാര്യതയാണ്.
എന്‍റെ സ്ത്രീ സമൂഹമേ !!!!
ജന്മം നല്‍ക്കുക
മൂസാമാര്‍ ജനിക്കട്ടെ .....
നോക്കുക !!! കണ്ണില്‍  നനവ് നിറക്കുന്ന ജീവനില്‍
ആത്മാവിന്‍റെ  ആഴത്തില്‍ കത്തിയാളുന്ന
വിപ്ലവാഗ്നിയില്‍
പടര്‍ത്തിയ ചൂട്ടില്‍ നിന്ന് വഴി
തെളിക്കുക
കാലഹരണപ്പെട്ട കാലത്തെ വെളുത്ത
വെളിച്ചം കൊണ്ട് നെരിടാന്‍ !!!
 
© 2013.Designed by Mohammed Azlam