ഇരന്നു ചോദികുന്ന
ശീമ കോലങ്ങൾ
നാടും മണ്ണും
മ്ലേച്ചനു വിറ്റു ഒഴുക്കുമ്പോൾ
കഴുത പോലുള്ള ജനകൂട്ടം
കൈകൾ ചെകിടിൽ തിരികി
മനം നോക്കി
മന്ത് പോലുള്ളൊരു ലോകം .
കിട്ടിയ തുട്ടു വീതിച്ചു വിഴുങ്ങാൻ
ചീങ്കണ്ണികൾ വേറെ .
നേരിനെ വിറ്റു വിശപ്പടക്കുന്ന
പുഴുക്കൾ നഗരം മലിനമാക്കി
ഹൃദയവും ശംബ്ധവും
പണയം നൽക്കി മനുഷ്യക്കൂട്ടം
നുരയും പതയും പോലെ
നീങ്ങുന്നുണ്ട് .
മനസ്സ് നൊന്ത് മടുക്കുമ്പോൾ
ചൂരൽ കൈയിലേന്തുകയും
നാവിനു ജീവൻ വെക്കുകയും
ചെയ്യും കാലം
കാത്തിരിക്കുന്ന മൂഡനകുമോ
ഞാൻ !!!!!!!!!!!!!.



No comments:
Post a Comment