57 വർഷങ്ങൾ കൊണ്ട് കേരളം എന്ത് നേടി എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ നിരവധിയുണ്ട്.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വ്യതിസ്തമായി ജാതിയതയും ജന്മിതവും ഒരു പരിധിവരെ കേരളിയൻ മറന്നു കഴിഞ്ഞിട്ടുണ്ട്.വികസനത്തിന്റെയും വിവരത്തിന്റെയും കാര്യത്തിൽ കേരളിയൻ ഒരുപടി മുന്നിൽ തന്നെയാണ് . സംഘം ചേരാനും അവകാശങ്ങൾ മത്സരിച്ചു നേടാനും കേരളിയൻ മുന്നിൽ തന്നെ .വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത രീതി ഇന്ത്യയിൽ എടുത്തു പറയാൻ പറ്റുന്ന ഒരു സംസ്ഥാനം .വികസനം ഗ്രാമങ്ങളിലും പട്ടണങ്ങളിലും സന്തുലിതാവസ്ഥയിൽ നിലനിർതുന്നതിനാൽ കേരള മോഡൽ വികസനം പാശ്ചാത്യർക്ക് ചർച്ച വിഷയമാണ് .അധികാരത്തിനും വോട്ട് ലാഭത്തിനും വേണ്ടി ഗുജറാത്തിന്റെ മീഡിയ virtual വികസനത്തിനെ ഉയർത്തി കാണികുന്നവർ കേരളത്തെ ഒന്ന് കണ്ടു പഠിക്കട്ടെ .
കേരളം മണ്ണ് കൊണ്ടും വായും കൊണ്ടും ഉൽപ്പാദനക്ഷമമാണ്,പക്ഷെ കേരളിയന്റെ അലസതയും അതിശീക്രം സമ്പന്നൻ ആകാനുള്ള ദുരാഗ്രഹവും ഉൽപ്പാദന വിഷയത്തിൽ കേരളത്തെ മരുഭൂവാ ക്കുകയാണ്.കേവലം ഒരു consumer സ്റ്റേറ്റ് ആയി മാറുന്നതുകൊണ്ട് പാക്കറ്റുകളിൽ കിട്ടുന്ന വിഷം മടിയില്ലാതെ കഴിച്ചു കൂട്ടുന്നു .ഇത് ആരോഗ്യമില്ലാത്ത പുതുതലമുറയെ കേരളത്തിന് നൽകും എന്നത് തീർച്ചയാണ്.വലിയ കുടുംബങ്ങളിൽ നിന്ന് അണു കുടുംബങ്ങളിലേക്കും.പിന്നെ തന്നിലേക്കും ചുരുങ്ങി ചുറ്റുമുള്ള വാർത്തകളെ വിസ്മരിക്കാൻ ഒരു മടിയും ഇല്ലാത്തവരായി നമ്മൾ മാറി കൊണ്ടിരിക്കുകയാണ് .സംസ്ക്കാരം വരെ കടം വാങ്ങാൻ നാം തയ്യാറാണ് .സ്വത്ത ബോധം നശിച്ചു സ്വർണ്ണ കൂമ്പാരത്തിൽ ഇരുന്നു എന്ത് പ്രയോജനം . തിരിച്ചറിവിന്റെ നേരം ഇനിയും അസ്തമിചിട്ടില്ല .നമ്മുക്ക് വേണ്ടി ശേഷം വരുന്നവർക്ക് വേണ്ടി ഈ കേരള പിറന്നാൾ അസ്ഥിത്വത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയവട്ടെ .