ഓണം ത്യാഗങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ ആണ് . ഞാന്‍ ഇവിടെ ത്യാഗങ്ങള്‍ എന്ന് പ്രയോഗിച്ചത് മനപൂര്‍വ്വം തെന്നെയാണ് ..വാഗ്ദ്ധത്ത നിര്‍വ്വഹണത്തിനുവേണ്ടി സ്വന്തം ദേഹം വരെ ത്യാഗം ചെയ്യാന്‍ തയ്യാറായ നീതിനമാനായ ഒരു ഭരണകര്‍ത്താവിന്‍റെ ഓര്‍മ്മ പുതുക്കല്‍.മറ്റൊന്ന് ,ഒരു കര്‍ഷക ന്‍റെ ഒരുപ്പാട് നാളത്തെ ത്യാഗത്തി ന്‍റെ കാത്തിരിപ്പിന്‍റെ വിരാമത്തിലുള്ള സന്തോഷ ദിനം . ഇതും രണ്ടും ചേരുന്ന സുദിനമാണ് ഓണം .ഇതിലെ വളരെ രസകരമായ സംഗതി എനിക്ക് തോനന്നിയത്ത് എല്ലാ കാലങ്ങളില്ലും ഒരു നല്ല രാഷ്ട്രത്തിന്‍റെ നിര്‍മ്മിതിയെ സ്വാധീനിക്കുന്ന രണ്ടു ഘടങ്ങള്‍ ആണ് . നീതിമാനായ ഭരണാധികാരിയും വിളവെടുപ്പില്‍ ആനന്ദം കാണുന്ന കര്‍ഷകനും .ഓണം ആഘോഷങ്ങള്‍ക്കുമ്മപ്പുറം ചിലതൊക്കെ നമ്മുക്ക് പകര്‍ന്നു തെരുവാന്‍ കൊതിക്കുന്നുണ്ട് . ഓരോ വര്‍ഷവും കടന്നുവെരുമ്പോള്‍ ഈ രണ്ട് പ്രധാന്യങ്ങളെ ഓണം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
ഞാന്‍ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണ് ജനിച്ചതും ജീവിച്ചു കൊണ്ടിരിക്കുന്നതും .ഓണങ്ങള്‍ എല്ലാം ആഘോഷിച്ചത് വിദ്യാലയത്തിലൂടെയാണ് അവിടെയും മുസ്‌ലിം സുഹൃത്തുകള്‍ തെന്നെയാണ് ഭൂരിപക്ഷം .അവരില്‍ ചിലര്‍ ഓണം ഒരു മതവിഭാഗത്തി ന്‍റെ ആഘോഷമായാണ് കാണാറുള്ളത് .പൊതുവെ അവരില്‍ മാത്രമല്ല മറ്റെല്ലാ മതവിഭാഗത്തിലുംപ്പെടുന്നവര്‍ ഇങ്ങനെ തെന്നെയാണ് കണ്ടു പോരുന്നതെന്നാണ് എന്‍റെ അനുഭവം .എന്നാല്‍ ഓണം അരി ഭക്ഷണം മുഖ്യ ആഹാരവും കൃഷിയുമായിട്ടുള്ള എല്ലാ കേരളിയന്‍റെയും ആഘോഷവും ഓര്‍മ്മ പുതുക്കലുമാണ്
അത്തക്കളം പൂക്കള്‍ കൊണ്ട് അലങ്കരിക്കുമ്പോള്‍ ഇനി മുതല്‍ വസന്തമാണ്ണ്‍ വിപ്ലവങ്ങളെല്ലാം പൂക്കള്‍ കൊണ്ട് വിളിക്കപ്പെടുന്നത് അത് കൊണ്ടാണല്ലോ .നാട്ടില്‍ എന്നും വസന്താമാകുന്നത് നീതിമാനായ ഭരണാധിപനും ,സന്തോഷവാനായ കര്‍ഷകനും ഒന്ന്‍ ചേരുമ്പോഴാണ്.അന്ന് മുതല്‍ എന്നും ആളുകളുടെ ഉള്ളില്‍ പൂക്കള്‍ കൊണ്ടുള്ള അത്തമാണ്ണ്‍.
നമുക്ക് പ്രാര്‍ത്ഥിക്കാം ഈ രണ്ടും ചേരുന്ന ഒരു മലയാളഭൂമിക്ക് വേണ്ടി പ്രയത്നിക്കാം 'ഓണം' കാണാന്‍ ആഗ്രഹിക്കുന്ന ഒരു ലോകത്തിനുവേണ്ടി . എല്ലാവര്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും
പൂക്കളില്‍ നിറഞ്ഞ ഓണാശംസകള്‍ !!!



