Saturday, 31 August 2013

എന്‍റെ വസന്തം ഞാന്‍ തീര്‍ക്കും

No comments:
 
കണ്ണില്‍ ഇരുട്ട് മൂടിയ ദിനങ്ങള്‍ 
ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അസഹ്യമായ വേദനയില്‍ വെന്തു നീറിയ
എന്റെ അതമാവിനെ നിങ്ങള്‍ പരിഹസിച്ചതും.
കല്ലിലും മുള്ളില്ലും തട്ടി കീറി രക്തം വാര്‍ന്ന 
എന്‍റെ കാല്‍പാദങ്ങള്‍
നിങ്ങള്‍ കാണുന്നില്ലേ?
എന്റെ വസ്ത്രത്തിന്‍റെ രക്തഗന്ധം
നിങ്ങള്‍ അറിയാന്‍ ശ്രമിച്ചതില്ലേ? .
ഞാന്‍ കയറി വന്ന വീഥികള്‍ എനിക്ക്
നല്‍കിയ പൂകള്‍
മോഷ്ടിചെടുക്കാന്‍ കാലന്മാര്‍ കാത്തിരിക്കുന്നു.

എങ്കിലും അലറിവിളിച്ചു ഞാന്‍ പറയും
"എന്‍റെ വസന്തം ഞാന്‍ തീര്‍ക്കും"


No comments:

Post a Comment

 
© 2013.Designed by Mohammed Azlam