അവര്‍ വഴിയില്‍ നിന്ന ഒരുവന്‍റെ
പണം പരസ്യമായി കൊള്ളയടിക്കുന്നു .
ഓ ..അത് എന്നോട് അല്ലല്ലോ ?..
മറ്റു ചിലര്‍ അയല്‍വാസിയുടെ വീട്
പൊളിച്ചു നീക്കി .
അവന്‍റെ സ്വപ്നങ്ങളില്‍ കത്തിവെച്ചു .
ഓ . അതും എന്നോട് ആയരുന്നില്ല ?
എന്‍റെ
സഹോദരന്‍റെ കുടിവെള്ളം
അവര്‍ ഊറ്റിയെടുത്തു ....
അന്നെനിക്ക് കുടിവെള്ളം ധാരാളം
അതും എന്നോട് അല്ലല്ലോ ?
എന്‍റെ മുന്നില്‍ എന്‍റെ അനിയനെ
ഭീകരനാക്കി ചുട്ടു കൊന്നു .
അതും എന്നോട് അല്ലല്ലോ?
അങ്ങനെ ചുറ്റുപാടില്‍ നിന്ന്
എന്‍റെ മുഖം മണ്ണിനടിയില്‍
ഞാന്‍ ഒളിപ്പിച്ചു .
അത് ഒന്നും എന്‍റെ സൗര്യജീവിതം
അസ്തമിപ്പിക്കുന്നത് ആയരുന്നില്ലാ .
അതിലൊട്ടും എന്‍റെ മനസ്സ്
പിടഞ്ഞതുമില്ലാ .
അങ്ങനെ എന്‍റെ പുരയിലെ തണുപ്പിച്ച
ബെഡ്റൂമില്‍ മയങ്ങി കിടക്കുമ്പോള്‍ .
വീടിനു ചുറ്റും ഒരു ശംബ്ദം .
എന്‍റെ അധ്വാനം കൊണ്ട് ഞാന്‍
കെട്ടിപടുത്ത എന്‍റെ വീട്
എന്‍റെ സ്വപ്നം .....................
ഞാന്‍ അറിയാതെ ചിലര്‍ മറ്റു
ചിലര്‍ക്ക് വിറ്റു കൊടുക്കുന്നു .
പുറത്തോട്ടു ഇറങ്ങി ചുറ്റും ആരുമില്ല .
ഞാനും കശാപ്പുക്കാരും മാത്രം .
എനിക്ക് വേണ്ടി കലഹിക്കാന്‍ ആരുമില്ല .
ഇറങ്ങി റോഡിലൂടെ കരഞ്ഞു നടന്നപ്പോള്‍
അതാ, കുറച്ചു പേര്‍ റോഡിലൂടെയുള്ള യാത്രക്ക് .
പണം നല്‍ക്കാന്‍ ആവശ്യപ്പെട്ടു
എന്‍റെ പോക്കറ്റ് കൊള്ളയടിക്കുന്നു.
ഞാന്‍ പ്രതികരിച്ചു .
തൊപ്പി ധരിച്ച ചിലര്‍ വന്നു
എന്‍റെ നേര്‍ക്ക് കൈചൂണ്ടി
"നീ ഭീകരവാദി "
എന്ന് ആക്രോശിച്ചു ........
അവര്‍ എന്‍റെ നെറ്റിയിലേക്ക് നിറയൊഴിച്ചു ........
അപ്പോഴും എനിക്കായി ശബ്ദിക്കാന്‍
ഞാന്‍ മാത്രം ...



No comments:
Post a Comment