Sunday, 6 April 2014

തല്ലാനുള്ള വടി തല്ലുന്നവന്റെ
കൈയില്‍ കൊടുക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ്.
മാറി ചിന്തിക്കാന്‍ ശേഷിയും ,നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ലും
ഇല്ലാത്തവനു തെരഞ്ഞെടുപ്പ് ഒരു ആഘോഷം ആണ് .
ഉയുരുന്ന നാവും പ്രതിക്കരിക്കാന്‍ ശേഷിയും ചിന്തിക്കാനുള്ള 
ബുദ്ധിയും ഉള്ല്ലവര്‍ക്ക് തെരഞ്ഞെടുപ്പ് ഒരു യുദ്ധവും 
വോട്ട് ഒരു ആയുധവും ആണ് .
പതിറ്റാണ്ടുകള്‍ ആയി കൊള്ളയടിക്കപെടാനും കൊല്ലപെടാനും 
വിധിക്കപെട്ട ഒരു ജനതയുടെ ആത്മ നൊമ്പരം ഒന്നും 
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാണപെടാറില്ല.
സ്വയം വിഡ്ഢികള്‍ ആകുകയും .വിഡ്ഢിയായി എന്ന ബോധം തെന്നെ
നഷ്ട്ടപെടുകയും ചെയുന്ന ഒരു മഹാരോഗത്തിന് അടിമപെടുകയാണ് 
ഇന്ത്യന്‍ ജനത .
ഈ മഹാ രോഗത്തിന്‍റെ പ്രത്യാഘാതം ആണ് പതിറ്റാണ്ടുകല്‍ ആയി 
ഇന്ത്യന്‍ ജനത അനുഭവിച്ചു കൊണ്ടിരികുന്നത് .
വിധി എന്ന് പറഞ്ഞു ആശ്വസിക്കാനാണ് ഇനിയും നമ്മുടെ ഭാവമെങ്കില്‍ 
വെരും തലമുറക്ക് ഇന്ത്യ എന്നത് നരകമായി തീരും എന്ന് നമ്മള്‍ മറക്കരുത്.
കഴുതകള്‍ ആവാന്‍ വിധിക്കപ്പെട്ടവര്‍ അല്ല നമ്മള്‍ എന്ന് ചൂണ്ടു വിരല്‍ 
ഉയര്‍ത്തി  പറയാന്‍ ഇനിയും മടികുന്നത് എന്തിനാണ് .
നമ്മളെ ഭരികേണ്ടവര്‍ സത്യസന്ധരും നീതിമാന്‍ മാരും ആവണം എന്നാ
വാശി നമ്മുക്ക് എന്ത് കൊണ്ടാണ് ഇല്ലാത്തതു .
മോഷ്ടിക്കാന്‍ വീട് തുറന്നു വെച്ച് വിലപിച്ചിട്ട് കാര്യമില്ല .ഗുണ്ട സംഘങ്ങളും 
കള്ളന്മാരും കൂടികൊടുപ്പുകാരുമല്ല ഞാനും നിങ്ങളും അടങ്ങുന്ന ഈ രാജ്യത്തിന്‍റെ 
ഭരണ സംവിധാനം നിര്‍വഹികേണ്ടത് .
നിങ്ങളുടെ വോട്ട് മെഷീനില്‍ സത്യസന്ധരില്ലെങ്കില്‍ വോട്ട് ബഹിഷ്കരിക്കുക 
ഉണ്ടെങ്കില്‍ അവര്ക് കൊടുകുക്ക .
ഒന്നും മാത്രം ഓര്‍ക്കുക ഇവര്‍ കുടുംബത്തിലും ബാങ്ക് അക്കൗണ്ട്‌കളിലും
പൂഴ്ത്തി വെച്ചിരിക്കുക്കുന്ന പണം നമ്മുടെ വിയര്‍പ്പിന്‍റെ കൂടി 
ഗന്ധമുള്ളതാണ് എന്ന് .
ജയ്‌ ഹിന്ദ് . 

Saturday, 15 March 2014

ഇനിയും ആത്മാവിനെ
ചന്തയില്‍ പ്രതിഷ്ടിക്കാത്തവര്‍ക്ക്
ചൂണ്ടു വിരല്‍ ഒരു ആയുധം ആണ്
ഹൃദയത്തെ മടുപ്പിക്കുന്ന പലതിനെയും
 ചൂരല്‍ പ്രയോഗം
നടത്താന്‍ ചിലപ്പോള്‍ ഒന്ന്
ചൂണ്ടിയാല്‍ മതിയാകും .

 
© 2013.Designed by Mohammed Azlam