Sunday, 6 April 2014

തല്ലാനുള്ള വടി തല്ലുന്നവന്റെ
കൈയില്‍ കൊടുക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ്.
മാറി ചിന്തിക്കാന്‍ ശേഷിയും ,നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ലും
ഇല്ലാത്തവനു തെരഞ്ഞെടുപ്പ് ഒരു ആഘോഷം ആണ് .
ഉയുരുന്ന നാവും പ്രതിക്കരിക്കാന്‍ ശേഷിയും ചിന്തിക്കാനുള്ള 
ബുദ്ധിയും ഉള്ല്ലവര്‍ക്ക് തെരഞ്ഞെടുപ്പ് ഒരു യുദ്ധവും 
വോട്ട് ഒരു ആയുധവും ആണ് .
പതിറ്റാണ്ടുകള്‍ ആയി കൊള്ളയടിക്കപെടാനും കൊല്ലപെടാനും 
വിധിക്കപെട്ട ഒരു ജനതയുടെ ആത്മ നൊമ്പരം ഒന്നും 
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാണപെടാറില്ല.
സ്വയം വിഡ്ഢികള്‍ ആകുകയും .വിഡ്ഢിയായി എന്ന ബോധം തെന്നെ
നഷ്ട്ടപെടുകയും ചെയുന്ന ഒരു മഹാരോഗത്തിന് അടിമപെടുകയാണ് 
ഇന്ത്യന്‍ ജനത .
ഈ മഹാ രോഗത്തിന്‍റെ പ്രത്യാഘാതം ആണ് പതിറ്റാണ്ടുകല്‍ ആയി 
ഇന്ത്യന്‍ ജനത അനുഭവിച്ചു കൊണ്ടിരികുന്നത് .
വിധി എന്ന് പറഞ്ഞു ആശ്വസിക്കാനാണ് ഇനിയും നമ്മുടെ ഭാവമെങ്കില്‍ 
വെരും തലമുറക്ക് ഇന്ത്യ എന്നത് നരകമായി തീരും എന്ന് നമ്മള്‍ മറക്കരുത്.
കഴുതകള്‍ ആവാന്‍ വിധിക്കപ്പെട്ടവര്‍ അല്ല നമ്മള്‍ എന്ന് ചൂണ്ടു വിരല്‍ 
ഉയര്‍ത്തി  പറയാന്‍ ഇനിയും മടികുന്നത് എന്തിനാണ് .
നമ്മളെ ഭരികേണ്ടവര്‍ സത്യസന്ധരും നീതിമാന്‍ മാരും ആവണം എന്നാ
വാശി നമ്മുക്ക് എന്ത് കൊണ്ടാണ് ഇല്ലാത്തതു .
മോഷ്ടിക്കാന്‍ വീട് തുറന്നു വെച്ച് വിലപിച്ചിട്ട് കാര്യമില്ല .ഗുണ്ട സംഘങ്ങളും 
കള്ളന്മാരും കൂടികൊടുപ്പുകാരുമല്ല ഞാനും നിങ്ങളും അടങ്ങുന്ന ഈ രാജ്യത്തിന്‍റെ 
ഭരണ സംവിധാനം നിര്‍വഹികേണ്ടത് .
നിങ്ങളുടെ വോട്ട് മെഷീനില്‍ സത്യസന്ധരില്ലെങ്കില്‍ വോട്ട് ബഹിഷ്കരിക്കുക 
ഉണ്ടെങ്കില്‍ അവര്ക് കൊടുകുക്ക .
ഒന്നും മാത്രം ഓര്‍ക്കുക ഇവര്‍ കുടുംബത്തിലും ബാങ്ക് അക്കൗണ്ട്‌കളിലും
പൂഴ്ത്തി വെച്ചിരിക്കുക്കുന്ന പണം നമ്മുടെ വിയര്‍പ്പിന്‍റെ കൂടി 
ഗന്ധമുള്ളതാണ് എന്ന് .
ജയ്‌ ഹിന്ദ് . 

Saturday, 15 March 2014

ഇനിയും ആത്മാവിനെ
ചന്തയില്‍ പ്രതിഷ്ടിക്കാത്തവര്‍ക്ക്
ചൂണ്ടു വിരല്‍ ഒരു ആയുധം ആണ്
ഹൃദയത്തെ മടുപ്പിക്കുന്ന പലതിനെയും
 ചൂരല്‍ പ്രയോഗം
നടത്താന്‍ ചിലപ്പോള്‍ ഒന്ന്
ചൂണ്ടിയാല്‍ മതിയാകും .

Monday, 4 November 2013




മർത്ത്യ സേവക്കു കൈനീട്ടം
ഇരന്നു ചോദികുന്ന 
ശീമ കോലങ്ങൾ 
നാടും മണ്ണും 
മ്ലേച്ചനു വിറ്റു ഒഴുക്കുമ്പോൾ 
കഴുത പോലുള്ള ജനകൂട്ടം 
കൈകൾ ചെകിടിൽ തിരികി 
മനം നോക്കി 
മന്ത് പോലുള്ളൊരു ലോകം .
കിട്ടിയ തുട്ടു വീതിച്ചു വിഴുങ്ങാൻ 
ചീങ്കണ്ണികൾ വേറെ . 
നേരിനെ വിറ്റു  വിശപ്പടക്കുന്ന 
പുഴുക്കൾ നഗരം മലിനമാക്കി 
ഹൃദയവും ശംബ്ധവും 
പണയം നൽക്കി മനുഷ്യക്കൂട്ടം 
നുരയും പതയും പോലെ 
നീങ്ങുന്നുണ്ട് .
മനസ്സ് നൊന്ത് മടുക്കുമ്പോൾ 
ചൂരൽ കൈയിലേന്തുകയും 
നാവിനു ജീവൻ വെക്കുകയും 
ചെയ്യും കാലം 
കാത്തിരിക്കുന്ന മൂഡനകുമോ 
ഞാൻ !!!!!!!!!!!!!. 

Friday, 1 November 2013

                    57 വർഷങ്ങൾ കൊണ്ട് കേരളം  എന്ത് നേടി എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ നിരവധിയുണ്ട്.ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളിൽ വ്യതിസ്തമായി ജാതിയതയും ജന്മിതവും ഒരു പരിധിവരെ കേരളിയൻ  മറന്നു കഴിഞ്ഞിട്ടുണ്ട്.വികസനത്തിന്റെയും വിവരത്തിന്റെയും കാര്യത്തിൽ കേരളിയൻ  ഒരുപടി മുന്നിൽ തന്നെയാണ് . സംഘം ചേരാനും അവകാശങ്ങൾ മത്സരിച്ചു നേടാനും കേരളിയൻ മുന്നിൽ തന്നെ .വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത രീതി ഇന്ത്യയിൽ എടുത്തു പറയാൻ പറ്റുന്ന ഒരു സംസ്ഥാനം .വികസനം ഗ്രാമങ്ങളിലും പട്ടണങ്ങളിലും സന്തുലിതാവസ്ഥയിൽ നിലനിർതുന്നതിനാൽ കേരള മോഡൽ വികസനം പാശ്ചാത്യർക്ക് ചർച്ച വിഷയമാണ് .അധികാരത്തിനും വോട്ട് ലാഭത്തിനും വേണ്ടി ഗുജറാത്തിന്റെ മീഡിയ virtual  വികസനത്തിനെ ഉയർത്തി കാണികുന്നവർ കേരളത്തെ ഒന്ന് കണ്ടു പഠിക്കട്ടെ .
                  കേരളം മണ്ണ് കൊണ്ടും വായും കൊണ്ടും ഉൽപ്പാദനക്ഷമമാണ്,പക്ഷെ കേരളിയന്റെ അലസതയും അതിശീക്രം സമ്പന്നൻ ആകാനുള്ള ദുരാഗ്രഹവും ഉൽപ്പാദന വിഷയത്തിൽ കേരളത്തെ മരുഭൂവാ ക്കുകയാണ്.കേവലം ഒരു consumer  സ്റ്റേറ്റ് ആയി മാറുന്നതുകൊണ്ട് പാക്കറ്റുകളിൽ കിട്ടുന്ന വിഷം മടിയില്ലാതെ കഴിച്ചു കൂട്ടുന്നു .ഇത് ആരോഗ്യമില്ലാത്ത പുതുതലമുറയെ കേരളത്തിന്‌ നൽകും എന്നത് തീർച്ചയാണ്.വലിയ കുടുംബങ്ങളിൽ നിന്ന് അണു കുടുംബങ്ങളിലേക്കും.പിന്നെ തന്നിലേക്കും ചുരുങ്ങി ചുറ്റുമുള്ള വാർത്തകളെ വിസ്മരിക്കാൻ ഒരു മടിയും ഇല്ലാത്തവരായി നമ്മൾ മാറി കൊണ്ടിരിക്കുകയാണ് .സംസ്ക്കാരം വരെ കടം വാങ്ങാൻ നാം  തയ്യാറാണ് .സ്വത്ത ബോധം  നശിച്ചു സ്വർണ്ണ കൂമ്പാരത്തിൽ ഇരുന്നു എന്ത് പ്രയോജനം . തിരിച്ചറിവിന്റെ നേരം ഇനിയും അസ്തമിചിട്ടില്ല .നമ്മുക്ക് വേണ്ടി ശേഷം വരുന്നവർക്ക് വേണ്ടി ഈ കേരള പിറന്നാൾ  അസ്ഥിത്വത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയവട്ടെ .          

Saturday, 31 August 2013

കണ്ണില്‍ ഇരുട്ട് മൂടിയ ദിനങ്ങള്‍ 
ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അസഹ്യമായ വേദനയില്‍ വെന്തു നീറിയ
എന്റെ അതമാവിനെ നിങ്ങള്‍ പരിഹസിച്ചതും.
കല്ലിലും മുള്ളില്ലും തട്ടി കീറി രക്തം വാര്‍ന്ന 
എന്‍റെ കാല്‍പാദങ്ങള്‍
നിങ്ങള്‍ കാണുന്നില്ലേ?
എന്റെ വസ്ത്രത്തിന്‍റെ രക്തഗന്ധം
നിങ്ങള്‍ അറിയാന്‍ ശ്രമിച്ചതില്ലേ? .
ഞാന്‍ കയറി വന്ന വീഥികള്‍ എനിക്ക്
നല്‍കിയ പൂകള്‍
മോഷ്ടിചെടുക്കാന്‍ കാലന്മാര്‍ കാത്തിരിക്കുന്നു.

എങ്കിലും അലറിവിളിച്ചു ഞാന്‍ പറയും
"എന്‍റെ വസന്തം ഞാന്‍ തീര്‍ക്കും"


Thursday, 25 July 2013


നിർവ്വചനങ്ങൾ കാലത്തിനും 
പണത്തിനും കുലത്തിനും 
പിന്നെ മതത്തിനും 
അനുസരിച്ച് മാറുന്ന 
ഒരു പദം .

ചിലപ്പോൾ അർത്ഥങ്ങൾ 
പോലുമില്ലതാകുന്നു .

അതിനു വേണ്ടി കേഴുന്ന 
കഴുതകൾ അറിയുന്നില്ല 

അത് ശീതികരിച്ച ട്രെയിനിലെ 
കസേരകൾ പോലെയാണെന്ന് 

 ഒന്ന് മാത്രം 
നീതി ചോദികേണ്ടവരോട് ചോദിക്ക് 
പിടിച്ചുവങ്ങേണ്ടവരുടെ കയ്യിൽ നിന്ന് 
പിടിച്ചു വാങ്ങു .

justice

Tuesday, 2 October 2012


.                    ഇന്ന് ഗാന്ധിജിയെ  കുറിച്ച് ഒന്നും പറയാതെ ദിവസം അവസാനിപ്പിക്കാന്‍ ഒരു രാജ്യസ്നേഹി എന്നാ നിലയില്‍ സാധ്യമാകാത്ത ഒന്ന് തെന്നെയാണ് . അദേഹത്തെ കുറിച്ച് എല്ലാവരും വാനോളം പുകഴ്ത്താറുണ്ട് അദേഹം അതിനു അര്‍ഹാനാണ്ണ്‍ എന്നാ കാര്യത്തില്‍ ആര്‍ക്കും സംശയമില്ലതെന്നെ . പക്ഷേ , അദ്ദേഹം(പോലുള്ളവര്‍ ) പട്ടിണി കിടന്നും വയറോട്ടിയും  നേടി തെന്ന സ്വാതന്ത്ര്യം  മുള്‍മുനയിലെ  വെള്ളത്തുള്ളി പോലെ എന്തും സംഭവിക്കും മട്ടില്‍ ജനകോടി കള്‍ക്ക് നേരെ ചോദ്യചിന്ഹമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു മഹനീയ കാലഘട്ടത്തിലാണ് നമ്മള്‍ . ഗാന്ധിയെ പോലെ ഇന്ത്യയെ കുറിച്ച് സ്വപ്നവും ആ സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന സര്‍ഗാത്മഗതയും ഉള്ള ഒരു മഹാന്‍ വേറെ ഉണ്ടായിടുണ്ടോ എന്ന് വീണ്ടും പഠന വിധേയമാക്കേണ്ട ഒന്ന് തെന്നെയാണ് .ഇല്ല എന്നത് തെന്നെയാണ് എനിക്കുള്ള ഉത്തരം .
               സ്വാതന്ത്ര്യം നേടിയെങ്കിലും പടിഞ്ഞാറിന്‍റെ ചിന്തകള്‍ക്ക് പകരം വെക്കുന്ന ഒരു തിയറിയും ഗാന്ധി ഒഴികെയുള്ള ഒരു പോരാളിയും ഇന്ത്യയില്‍ കൊണ്ട് വരാന്‍ ആഗ്രഹിച്ചിട്ടില്ല . നെഹ്റുവും ,അംബേദ്കറും  പടിഞ്ഞാറിന്‍റെ  കോളനി വല്‍ക്കരണതിനെതിരെയും ജാതീയ ഉച്ചനീച്ചതങ്ങള്‍ക്ക് എതിരെയും ശബ്ധമുയര്‍ത്തിയവര്‍ തെന്നെയാണ്  .പക്ഷെ പകരം അവര്‍ സ്ഥാപിച്ചതും പടിഞ്ഞാറിന്‍റെ  വ്യവസ്ഥകളും രീതികളൊക്കെ തെന്നെയാണ് .അതുകൊണ്ടാവം നമ്മുടെ parlimentry system പടിഞ്ഞാറില്‍ നിന്ന് അതെ പോലെ പകര്‍ത്തിയതായത്  ,ഭരണഘടന യും ഒട്ടും വ്യതിസ്ഥമല്ല...
               ജനതിപത്യത്തെ മച്ചിയും വേശ്യയുമായി ഉദാഹരിച്ച ഗാന്ധി അതിനു ഒരു പരിഹാരം കൂടി കണ്ടു രാമരാജ്യം എന്നതായിരുന്നു അത് ..ഗാന്ധിയെ കൊന്നവര്‍ ഉയര്‍ത്തികാട്ടുന്ന രാമരജ്യമല്ല അത്  ,മറിച്ചു മൂല്യബോധമുള്ള  ധാര്‍മ്മിക പ്രബുദ്ധരായ ഒരു കൂട്ടം ആളുകള്‍ കയ്യാളുന്ന ഭരണവ്യവസ്ഥ
ജനാതിപത്യത്തിന്‍റെ ഗുണം എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാകണമെങ്കില്‍ രാമരാജ്യം (ദൈവ രാജ്യം ) എന്നാ സ്വപനം പുലരണം .അധര്‍മ്മികാരായ ആളുകള്‍ക്കിടയില്‍ ജനാതിപത്യം പ്രായോഗികമല്ല എന്നുള്ള സത്യം ഗാന്ധി അന്ന് മനസിലാക്കി നമ്മള്‍ അത് ഇന്നും .
              അതിന്‍റെ ദുരന്ത പരിണ്ണിതികളാണ്  ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ഓരോ അഴിമതി കുംഭകോണങ്ങളും . അധികാര ദുര്‍വിനിയോഗവും. അവസാനം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും corperate ആധിപത്യത്തിലേക്ക് ജനാതിപത്യം എന്ന് പേരുള്ള ഒരു വ്യവസ്ഥ മാറുന്നതിനു നമ്മള്‍ സാക്ഷിയായി .പരിഹാരം ഗാന്ധിജിയുടെ സ്വപനം പുലരുകയെന്നതല്ലാതെ മറ്റൊന്നില്ല .തീര്‍ച്ചയായും നാളെകളില്‍ ആ സ്വപനം പുലരും ..ജനങ്ങള്‍ സഹിക്കേടിന്‍റെ ഉമ്മറപടി താണ്ടി കഴിഞ്ഞു ..അവര്‍ തെരുവുകള്‍ പോരാട്ട ഭൂമികളാക്കാന്‍ നാഴികകള്‍ മാത്രമേ ഭാകിയൊള്ളൂ.. നിങ്ങള്‍ തന്നെ തീരുമാനിക്കു സ്വയം ചരിത്രത്തിന്‍റെ  ചവറ്റുകൊട്ടയില്‍ ഇടം കാണണോ ? അല്ല വസന്തകാലത്തിന്‍റെ  രചയ്താകള്‍ ആകണമോ?
   

Mahatma Gandhi   
 
© 2013.Designed by Mohammed Azlam